റാന്നി : ടിംബർ മേഖലയിലെ തൊഴിലാളികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് കൗൺസിൽ (എ.ഐ.ടി.യു.സി) റാന്നി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.സജി ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവംഗം സന്തോഷ് കെ.ചാണ്ടി അദ്ധ്യക്ഷത വഹിച്ചു. ബെൻസി തോമസ് , ജോജോ കോവൂർ, എം.വി പ്രസന്നകുമാർ, ടി.ജെ ബാബുരാജ്, വി.ടി.ലാലച്ചൻ, ടി.പി.അനിൽകുമാർ, പി.സി.സജി, അനിൽ അത്തിക്കയം, സുരേഷ് അമ്പാട്ട്, ജോളി മധു, കബീർ, ജോയി പെരുനാട് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം.വി.പ്രസന്നകുമാർ (പ്രസിഡന്റ്), കബീർ തുലാപ്പള്ളി (വൈസ് പ്രസിഡന്റ്), സന്തോഷ് കെ.ചാണ്ടി (സെക്രട്ടറി), വി.ടി.ലാലച്ചൻ (ജോയിന്റ് സെക്രട്ടറി), ടി.പി.അനിൽ കുമാർ (ട്രഷറർ).