അടൂർ : ഒരിപ്പുറം എം.ജി.പി നമ്പ്യാതിരി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന വായനപക്ഷാചരണ സമ്മേളനത്തിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പാഠനോപകരണങ്ങൾ വിതരണം ചെയ്തു. പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി കൺവീനർ വി.ജി.ഭാസ്കരൻ പിള്ള, ബാലചന്ദ്രൻ, ബാലവേദി ഭാരവാഹി കുമാരി പാർവ്വതി എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് വി.പി.വിദ്യാധരപണിക്കർ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ഹരിലാൽ സ്വാഗതവും ലൈബ്രേറിയൻ മഞ്ജു ഗോപൻ നന്ദിയും പറഞ്ഞു.