മല്ലപ്പളളി : കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മല്ലപ്പള്ളിയിൽ പ്രവർത്തിക്കുന്ന ടെക്‌നിക്കൽ സെക്കൻഡറി സ്‌കൂളിൽ 2024​-25 അദ്ധ്യയന വർഷത്തിലേക്ക് കമ്പ്യൂട്ടർ പ്രോഗ്രാമർ, ഇംഗ്ലീഷ് വിഷയങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്​തികയിലേക്ക് ഫസ്റ്റ് ക്ലാസ് പി.ജി.ഡി.സി.എ /ബി.എസ്.സി കമ്പ്യൂട്ടർ സയൻസാണ് യോഗ്യത. ഇംഗ്ലീഷ് തസ്​തികയ്ക്ക് അപേക്ഷിക്കുന്നവർ 50% മാർക്കോടുകൂടിയ മാസ്റ്റർ ബിരുദവും, ബി.എഡും, സെറ്റ് / എം.ഫിൽ/ പി.എച്ച് .ഡി​യും ആണ് യോഗ്യത. താൽപ്പര്യമുള്ളവർ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഇന്ന് താഴെപ്പറയുന്ന സമയക്രമം അനുസരിച്ച് ഇന്റർവ്യൂവിന് നേരിട്ട് ഓഫീസിൽ എത്തിക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ ​8547005010, 0469 2680574