മല്ലപ്പള്ളി : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും സിവിൽ സർവിസ് പരീക്ഷയിലെ 225ാം റാങ്ക് ജേതാവിനെയും ബി.എസ് സി റാങ്ക് ജേതാക്കളെയും കോൺഗ്രസ് നേതൃത്വത്തിൽ ആദരിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അവാർഡ് നല്കി. മണ്ഡലം പ്രസിഡന്റ് മാന്താനം ലാലൻ അദ്ധ്യക്ഷതവഹിച്ചു. മാത്യു ചാമത്തിൽ, എബി മേക്കരിങ്ങാട്ട്, ബെൻസി പി.തോമസ്, സി.പി.ഓമന കുമാരി, മാലതി സുരേന്ദ്രൻ, അഡ്വ. ബിബിത ബാബു, അഖിൽ ഓമനക്കുട്ടൻ, ധന്യാമോൾ, ലാലി, രാധാമണിയമ്മ, മറിയാമ്മ കോശി, എബ്രഹാം വർഗീസ് പല്ലാട്ട്, സൂരജ് മന്മദൻ, പുരുഷോത്തമൻ പിള്ള പാറയ്ക്കൽ,സുനിൽ ആഞ്ഞിലിത്താനം, അനിയൻ മാന്താനം, വർഗീസ് മാതൃു എന്നിവർ പ്രസംഗിച്ചു.