sndp-
എസ്എൻഡിപി യോഗം കുമ്മണ്ണൂർ ശാഖയിൽ നടന്ന വാർഷിക പൊതുയോഗവും പ്രതിഭകളെ ആദരിക്കലും എൻഡോമെന്റ് വിതരണവും യൂണിയൻ പ്രസിഡണ്ട് കെ പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

കോന്നി: എസ്.എൻ.ഡി.പി യോഗം 4677 -ാംനമ്പർ കുമ്മണ്ണൂർ ശാഖയിൽ വാർഷിക പൊതുയോഗവും പ്രതിഭകളെ ആദരിക്കലും എൻഡോമെന്റ് വിതരണവും നടന്നു. യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ഗോപാലകൃഷ്ണൻ തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, ശാഖാ സെക്രട്ടറി ബിജു കുമ്മണ്ണൂർ, ശാഖ വൈസ് പ്രസിഡന്റ് അനിൽകുമാർ പുതുവേലിൽ എന്നിവർ സംസാരിച്ചു.