umman

ചെങ്ങന്നൂർ : ജനശ്രീ ചെങ്ങന്നൂർ ബ്ലോക്ക് യൂണിയന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി സ്മൃതി കേന്ദ്രത്തിന് തുടക്കമായി. ബ്ലോക്ക് യൂണിയൻ ചെയർമാൻ പി.വി.ജോണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജനശ്രീ കേന്ദ്രസമിതി അംഗം ജോജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കെ.മധു മാന്നാർ, ശോഭാ വർഗീസ്, അഡ്വ.സന്തോഷ് മാണിക്കശേരി, മനീഷ് കെ.എം, രാജേന്ദ്രൻ, ജോൺ ഫിലിപ്പ്, ബാലസുന്ദര പണിക്കർ, സുജാ ജോൺ, ബാലചന്ദ്രൻ നായർ, എൻ എ.ജോസഫ്, സീമാ ശ്രീകുമാർ, തോമസ് ഏബ്രഹാം, സന്തോഷ് ഇഞ്ചക്കലോടി, വർഗീസ് ചെന്നിത്തല, പി.വി.ഗോപിനാഥൻ, വി.കെ.ശോഭ, ബിന്ദു എം.ബി, റിജോ ജോൺ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.