ചെങ്ങന്നൂർ : സെന്റ് തോമസ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി, ചെങ്ങന്നൂർ ബി.ടെക് ബിരുദധാരികൾക്ക് ബിരുദം നൽകുന്നതിനായി കോൺവൊക്കേഷൻ ചടങ്ങ് സംഘടിപ്പിച്ചു. വിക്രം സാരാഭായ് സ്‌പേസ് സെന്റർ , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി എന്നിവയുടെ ഡയറക്ടറായ ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ ബഹിരാകാശ ദൗത്യം സമൂഹ നന്മയ്ക്കാണെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ ചെലവിലുള്ള മെച്ചമായ ബഹിരാകാശ വിദ്യകൾ ഇന്ത്യയെ മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു. കോളേജ് സെക്രട്ടറി എൻജിനീയർ ജോസ് തോമസ് അദ്ധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ഡോ.അജിത് പ്രഭു സ്വാഗതം പറഞ്ഞു. ഡീൻമാർ, ഡിപ്പാർട്ട്‌മെന്റ് മേധാവികൾ, ഫാക്കൽറ്റി അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. 135 ബി.ടെക് വിദ്യാർത്ഥികൾ ബിരുദം ഏറ്റുവാങ്ങി