കോഴഞ്ചേരി : ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. നിതിഷ് ഐസക് സാമുവേലിനെതിരെ ഡ്യൂട്ടി സമയത്ത് വധഭീഷണി മുഴക്കി ജോലി തടസപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.ജി.എം.ഒ.എയുടെ നേത്യത്വത്തിൽ നടന്ന പ്രതിഷേധയോഗം സംസ്ഥാന സൗത്ത് സോൺ പ്രസിഡന്റ് ഡോ. സാബു സുഗതൻ ഉദ്ഘാടനം ചെയ്യു. ജില്ലാ പ്രസിഡന്റ് ഡോ. ജീവൻ കെ.നായർ, ട്രഷറർ പ്രശാന്ത്, ഡോ. ആശിഷ് മോഹൻകുമാർ, ഡോ.ജ്യോതിന്ദ്രൻ, ഡോ. സ്വപ്ന ജോർജ് എന്നിവർ സംസാരിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അടുത്തയാഴ്ച ഒ.പി ബഹിഷ്‌കരണം ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കെ.ജി.എം.ഒ.എ ഭരാവാഹികൾ പറഞ്ഞു.