പത്തനംതിട്ട : പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്.രാജേഷ് ആവശ്യപ്പെട്ടു. കളക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവീസ് പ്രശ്നങ്ങളിൽ കോടതിയെ സമീപിക്കുന്നതിന് സർക്കാർ ജീവനക്കാർക്ക് വിലക്കേർപ്പെടുത്തിയ ഭരണപരിഷ്കാര വകുപ്പിന്റെ ഉത്തരവ് പൗരാവകാശ നിഷേധമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എൻ.ജി.ഹരീന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. വനിതാവിഭാഗം സംസ്ഥാന സെക്രട്ടറി പി.സി.സിന്ധുമോൾ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എസ്.ഗിരീഷ്, ജി.അനീഷ്, ആരതി.ആർ, അനുപമ അരവിന്ദ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.രാജേഷ് സ്വാഗതവും ജില്ലാ ട്രഷറർ പി.ആർ.രമേശ് നന്ദിയും പറഞ്ഞു.