പത്തനംതിട്ട: കുടുംബ കോടതിയിലേക്കുള്ള കേസുകൾ, ചെക്ക് കേസുകൾ, മറ്റ് സിവിൽ കേസുകൾ എന്നിവയ്ക്ക് സർക്കാർ കോർട്ട് ഫീസ് നിരക്ക് വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്ന് ഹ്യുമൻ റൈറ്റ്സ് മിഷൻ യോഗം ആവശ്യപ്പെട്ടു. നഗരസഭ കൗൺസിലർ സി.കെ അർജുനൻ ഉദ്ഘാടനം ചെയ്തു. ഹ്യൂമൻ റൈറ്റ്സ് ജില്ലാ പ്രസിഡന്റ് അഡ്വ. ശാസ്താമഠം കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ആറ്റുവ കൃഷ്ണൻകുട്ടി, അജയൻ വള്ളിക്കോട്, ജോർജ് വർഗീസ്, കെ.പി ജയപ്രകാശ്, മല്ലശേരി പുരുഷോത്തമൻ, ഹബീബ് മുഹമ്മദ്, ഹരിരാജ് എന്നിവർ സംസാരിച്ചു.