ചെങ്ങന്നൂർ : വൈസ്മെൻ ഇന്റർനാഷനൽ സെൻട്രൽ ട്രാവൻകൂർ റീജിയനൽ ഡയറക്ടറായി ചെങ്ങന്നൂർ വൈസ്‌മെൻസ് ക്ലബ്ബംഗമായ ഫ്രാൻസിസ് ഏബ്രഹാം ചുമതലയേറ്റു. ചങ്ങനാശേരി കോൺടൂർ റിസോർട്‌സ് ആൻഡ് കൺവെൻഷൻ സെന്ററിൽ അഡ്വ.ജേക്കബ് വർഗീസന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഏരിയ പ്രസിഡന്റ് വി.എസ്.രാധാകൃഷ്ണൻ ഫ്രാൻസിസ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവഹിച്ചു. ഇന്റർനാഷനൽ പ്രസിഡന്റ് അഡ്വ. എ. ഷാനവാസ് ഖാൻ മുഖ്യ പ്രഭാഷണം നടത്തി.റീജിയണൽ ക്ഷേമ പദ്ധതിയായ റീനൽ കെയർ നിയുക്ത ഏരിയ പ്രസിഡന്റ് അഡ്വ.ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. റീജിയണൽ ഹാൻഡ് ബുക്ക് കം ഡയറക്ടറി ഇന്റർനാഷനൽ സെക്രട്ടറി ജനറൽ ജോസ് വർഗീസ് പ്രകാശനം ചെയ്തു. ഫിലിപ്സ് ചെറിയാൻ, പിൽസൻ ലൂയിസ്,തോമസ് ലൂക്കോസ്, സൂസി മാത്യു, ഡോ.വി.രാജേഷ്, കോശി തോമസ്,ജോർജ്ജ് ഡാനിയേൽ, ലീലാ ഗോപീകൃഷ്ണ, മാമ്മൻ ഉമ്മൻ,മനോജ് ഏബ്രഹാം ജോസഫ് എന്നിവർ പ്രസംഗിച്ചു.