ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയനിലെ ചെറിയനാട് മേഖലയിലുള്ള 6 ശാഖകൾ ചേർത്ത് ചെറിയനാട് മേഖലാ കമ്മിറ്റി രൂപീകരിച്ചു.ഭാരവാഹികൾ- 1266ാം നമ്പർ ശാഖാ പ്രസിഡന്റ് രാജേഷ് സദാനന്ദൻ (ചെയർമാൻ) , 70ാം നമ്പർ ഇടവങ്കാട് ശാഖാ പ്രസിഡന്റ് മധു ശ്രീശബരി (വൈസ് ചെയർമാൻ), 3524ാം നമ്പർ ശാഖാ സെക്രട്ടറി ശാലിനി ബിജു (കൺവീനർ), 77ാം നമ്പർ കടയിക്കാട് ശാഖാ സെക്രട്ടറി വി.എൻ.സുഗതൻ (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ: 2641ാം നമ്പർ പുലിയൂർ ശാഖാ സെക്രട്ടറി രമണൻ കെ.പി., 3469ാം നമ്പർ ചെറിയനാട് കിഴക്ക് ശാഖാ സെക്രട്ടറി സുമ സുരേഷ് . യോഗത്തിൽ ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. 77ാം നമ്പർ കടയിക്കാട് ശാഖാ പ്രസിഡന്റ് ബിജുകുമാർ കെ.വി. സ്വാഗതവും മേഖലാ വൈസ് ചെയർമാൻ മധു ശ്രീശബരി നന്ദിയും പറഞ്ഞു.