1
കെഎസ്എസ്പിഎ മല്ലപ്പള്ളി ട്രഷറിക്കു മുമ്പിൽ നടത്തിയ പെൻഷൻ പരിഷ്കരണ വിശദീകരണയോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി:പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും 2019ലെ പരിഷ്കരണ കുടിശിക ഉടൻ നൽകണമെന്നും ആവശ്യപ്പെട്ട് ഇന്നലെ മല്ലപ്പള്ളി ട്രഷറിക്കു മുമ്പിൽ നടന്ന വിശദികരണ യോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കാർഷിക വികസന ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു പാലാഴി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഫിലിപ്പോസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്എസ്പിഎ ജില്ലാ പ്രസിഡന്റ് എം.എ.ജോൺ, വൈസ് പ്രസിഡന്റ് കോശി മണി, മണ്ഡലം സെക്രട്ടറി കെ.കെ. വാസുക്കുട്ടൻ, തമ്പി കോട്ടച്ചേരി, ബാബു മോഹൻ, സജി കുര്യൻ, തോമസ് ദാനിയേൽ എന്നിവർ പ്രസംഗിച്ചു.