കോഴഞ്ചേരി: പെൻഷൻ പരിഷ്‌കരണം നടപ്പാക്കാത്തതിലും, കുടിശിക നൽകാത്തതിലും,പഴയ പെൻഷൻ പരിഷ്‌കരണ കുടിശകൾ നൽകാത്തതിലും പ്രതിഷേധിച്ച് കോഴഞ്ചേരി ട്രഷറിക്ക് മുൻപിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ നടത്തിയ പ്രതിഷേധ ധർണ കെ.എസ്.എസ്.പി.എ.സംസ്ഥാന സമിതി അംഗം ചെറിയാൻ ചെന്നീർക്കര ഉദ്ഘാടനം ചെയ്തു. കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു. എം.പി.മോഹനൻ, കെ.ഹാഷിം, ഏബ്രഹാം മാത്യു, പി.ഗീവർഗീസ്, എം.എം.ജോസഫ്, തോമസ് മാത്യു, രാജീവ് ആറൻമുള, ശിവപ്രസാദ് ഇടയാൻമുള, സൈമൺ മാത്യു, രാജൻ ഇലവുംതിട്ട എന്നിവർ പ്രസംഗിച്ചു.