സീതത്തോട് : സ്കൂട്ടറിൽ ചാരായ വില്പന നടത്തിയ കോട്ടക്കുഴി പുതുപ്പറമ്പിൽ ജയേഷ് കുമാർ (38) നെ എക്സൈസ് അറസ്റ്റുചെയ്തു. സ്കൂട്ടറും പിടികൂടി . സീതക്കുഴി കുന്നേൽ വീട്ടിൽ തോമസ് (61) നെ ഒരു ലിറ്റർ ചാരായവുമായി വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു . ഫോണിൽ അറിയിക്കുന്നതനുസരിച്ച് ആവശ്യക്കാർക്ക് ചാരായം എത്തിച്ചു നൽകുകയായിരുന്നു ഇവർ. പ്രതികളെ റാന്നി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു . ചിറ്റാർ റേഞ്ച് ഇൻസ്പെക്ടർ രാജേഷ് പി.ജി. , അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു .പി .വിജയൻ , പ്രിവന്റീവ് ഓഫീസർ ഡി. അജയകുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ അഫ്സൽ നാസർ , ആസിഫ് സലീം , എ. ഷെഹിൻ , ശാലിനി രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് .