02-suseesha-santhosh

പന്തളം : രാജ്യത്ത് പ്രാബല്യത്തിൽ വന്ന പുതിയ ക്രിമിനൽ നിയമങ്ങൾ ജനങ്ങളെ അറിയിക്കുന്നതിന് പന്തളം പൊലീസ് സ്റ്റുഡൻസ് പൊലീസ് കേഡറ്റുകളുമായി ചേർന്ന് നടത്തിയ പ്രോഗ്രാം നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ്​ ഉദ്ഘാടനം ചെയ്തു. പന്തളം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐ.ആശിഷ്, എസ്.ഐ.രാജൻ, സി പി.ഒമാരായ രാജീവ്​, കണ്ണൻ, എസ്.പി.സിയുടെ ചുമതല നോക്കുന്ന അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. പന്തളം എൻ.എസ്.എസ് സ്‌കൂളിലെയും തോട്ടക്കോണം എച്ച്.എസ്.എസിലെയും എസ്.പി.സി കേഡറ്റുകൾ ബോധവൽക്കരണ റാലിക്ക് നേതൃത്വം നൽകി.