കോന്നി : കേരള വനംവന്യജീവി വകുപ്പ് പത്തനംതിട്ട സോഷ്യൽ ഫോറസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ നടന്ന വനമഹോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. കോന്നി എസ്.എ.എസ്. എസ്.എൻ.ഡി.പി യോഗം കോളേജിൽ ഭൂമിത്ര ക്ലബ്ബിന്റെ സഹകരണത്തോടെ നടന്ന ചടങ്ങിൽ പത്തനംതിട്ട എസ്.എഫ്.ഡി.എ.സി.എഫ്. രാഹുൽ.ബി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഇൻചാർജ് ഡോ.കൃഷ്ണകുമാരി കെ, ഭൂമിത്രസേന കോർഡിനേറ്റർ പ്രൊഫ.ജിജിത്ത്.വി.എസ്, പത്തനംതിട്ട ആർ.എഫ്.ഒ മുഹമ്മദ് സ്വാബിർ, റാന്നി ആർ.എഫ്.ഒ വി.എസ്.ഷുഹൈബ്, പ്രൊഫ. സോന.എ എന്നിവർ സംസാരിച്ചു.