ksrtc

തിരുവല്ല : കർക്കടക മാസത്തിൽ നാലമ്പല ദർശനത്തിനായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ തീർത്ഥാടനയാത്ര. ജില്ലയിലെ പത്തനംതിട്ട, തിരുവല്ല, അടൂർ, പന്തളം, റാന്നി, കോന്നി, മല്ലപ്പള്ളി എന്നീ ഡിപ്പോകളിൽ നിന്ന് നാലമ്പല ദർശനം നടത്താൻ 16മുതൽ ഓഗസ്റ്റ് 16വരെ പ്രത്യേക ട്രിപ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. ശ്രീരാമ - ലക്ഷ്മണ - ഭരത - ശത്രുഘ്‌ന ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്ന പൂർവീകാചാരമാണ് നാലമ്പല ദർശനം. രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമാണ് നാലമ്പല ദർശനം എന്നാണ് വിശ്വാസം. കേരളത്തിലെ പ്രശസ്തമായ നാലമ്പല ക്ഷേത്രങ്ങളിലേക്കും പാലാ രാമപുരത്തുള്ള രാമപുരം, കൂടപ്പുലം, അമനകര, മേതിരി എന്നീ സ്ഥലങ്ങളിൽ യാഥാക്രമം ശ്രീരാമൻ, ലക്ഷമണൻ, ഭരതൻ, ശത്രുഘ്‌നൻ എന്നീ പ്രതിഷ്ഠയുള്ള മഹാക്ഷേത്രങ്ങളിലേക്കും ദർശനം നടത്താൻ പ്രത്യേകം ട്രിപ്പുകൾ ഉണ്ടാകും. സീറ്റുകൾ മുൻകൂട്ടി ബുക്ക്‌ ചെയ്യേണ്ടതാണ്. ഗ്രൂപ്പ് ബുക്കിംഗ് സൗകര്യം ഉണ്ടാകും.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും

പത്തനംതിട്ട : 9495752710, 9995332599 ,

തിരുവല്ല : 9744348037, 9961072744,

അടൂർ : 7012720873, 9846752870,

പന്തളം : 9562730318, 9497329844,

റാന്നി : 9446670952,

കോന്നി : 9846460020,

മല്ലപ്പള്ളി : 9744293473, 8281508716,

ജില്ലാ കോർഡിനേറ്റർ : 9744348037.

നാലമ്പല ക്ഷേത്രങ്ങൾ : തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, കൂടൽമാണിക്യം ശ്രീഭരതസ്വാമി ക്ഷേത്രം, മൂഴികുളം ശ്രീലക്ഷ്മണ സ്വാമിക്ഷേത്രം, പായമേൽ ശ്രീശത്രുഘ്ന സ്വാമിക്ഷേത്രം.