dharna
എൻ.ആ.ർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പെരിങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഏരിയ ജോ.സെക്രട്ടറി സി.കെ. പൊന്നപ്പൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കേന്ദ്ര സർക്കാരിന്റെ തൊഴിലുറപ്പ് തൊഴിലാളി വിരുദ്ധ നീക്കങ്ങൾക്കെതിരെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും എൻ.ആ.ർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പെരിങ്ങര പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടത്തിയ ധർണ യൂണിയൻ ഏരിയ ജോ.സെക്രട്ടറി സി.കെ.പൊന്നപ്പൻ ഉദ്ഘാടനം ചെയ്തു. പ്രമോദ് ഇളമൺ, ഉഷ തോമസ്, ജിത്ത് ബി.വി, ബിജു എലുമുളളിൽ, ഗീതാ പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.