പത്തനംതിട്ട: നഗരസഭ കാര്യാലയത്തിലെ ജീവനക്കാർക്ക് ഇന്നലെ മുതൽ പഞ്ചിംഗ് ഏർപ്പെടുത്തി. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് ജോലി സമയം. ഓഫീസ് സമയം കൃത്യമായി പാലിക്കുന്നതിൽ ചില ജീവനക്കാർ വീഴ്‌ച വരുത്തുന്നതായി പൊതുജനങ്ങളിൽ നിന്ന് പരാതി ഉയർന്നിരുന്നു. പഞ്ചിംഗ് നിലവിൽ വന്നതോടെ സമയ ക്ലിപ്ത‌ത പാലിക്കാൻ ജീവനക്കാർ നിർബന്ധിതരാകും. ഓഫീസ് പ്രവർത്തനം കൂടുതൽ ജനകീയമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പഞ്ചിംഗ് ഏർപ്പെടുത്തിയതെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു.