തിരുവല്ല : പുഷ്പഗിരി മെഡിക്കൽ കോളേജിൽ ദേശിയ ഡോക്ടേഴ്സ് ഡേ ആഘോഷിച്ചു. 600 ഡോക്ടർമാരെ ആദരിച്ചു. പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ ഫാ.ബിജു വർഗീസ് പയ്യമ്പള്ളിലിന്റെ അദ്ധ്യക്ഷതയിൽ പുഷ്പഗിരി രക്ഷാധികാരിയും അതിരൂപത മെത്രാപ്പോലീത്തയുമായ ഡോ.തോമസ് മാർ കൂറിലോസ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് അക്കാദമിക് ഡയറക്ടർ ഫാ.ജോർജ് വലിയപറമ്പിൽ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് പുന്നൂസ് എന്നിവർ മുഖ്യാതിഥിയായി. ചീഫ് നഴ്സിംഗ് ഓഫീസർ സുവർണ എസ് പണിക്കർ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫാ.മാത്യു തുണ്ടിയിൽ എന്നിവർ സംസാരിച്ചു.