ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയനിലെ വെൺമണി മേഖലയിലുള്ള 5 ശാഖകൾ ചേർത്ത് വെൺമണി മേഖലാ കമ്മിറ്റി രൂപീകരിച്ചു. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഞ്ച് ശാഖയെ പ്രതിനിധീകരിച്ച് മേഖലയുടെ ഭാരവാഹികളായി 1556-ാം കോടുകുളഞ്ഞികരോട് ശാഖാ പ്രസിഡന്റ് രമണി കാർത്തികേയർ (ചെയർപേഴ്സൺ), 1760ാം വെൺമണി ശാഖാ സെക്രട്ടറി വി.ജി.മോഹനൻ (വൈസ് ചെയർമാൻ), 364-ാം പുന്തല ശാഖാ സെക്രട്ടറി ഷൈൻ തച്ചോണത്ത് (കൺവീനർ) 2862-ാം ചെറുവല്ലൂർ ശാഖാ പ്രസിഡന്റ് മനോജ് ശിവൻകുട്ടി, (ജോയിന്റ് കൺവീനർ) അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗമായി 150-ാം കൊഴുവല്ലൂർ ശാഖാ കൺവീനർ രവീന്ദ്രൻ കെ.എന്നിവരെ തിരഞ്ഞെടുത്തു. വിവിധ മേഖലയെ പ്രതിനിധീകരിച്ച് ഓരോ ശാഖയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ മേഖലാ യോഗ രൂപീകരണത്തിന്റെ കാര്യങ്ങളെകുറിച്ച് വിശദീകരിച്ചു. തുടർന്ന് 1556ാം കോടുകുളഞ്ഞികരോട് ശാഖാ സെക്രട്ടറി പ്രിയദർശൻ സ്വാഗതവും മേഖലാ വൈസ് ചെയർമാൻ വി.ജി.മോഹനൻ കൃതജ്ഞതയും പറഞ്ഞു.