പത്തനംതിട്ട : രണ്ടര കിലോയോളം കഞ്ചാവുമായി പത്തനംതിട്ട ആനപ്പാറ മൂലക്കൽ പുരയിടം വീട്ടിൽ ഷാജഹാൻ (40), വടശേരിക്കര എടത്തര നാക്കട്ട് കാവുങ്ങൽ വീട്ടിൽ ബെൻസൺ (21) എന്നിവരെ ജില്ലാ ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സും ഡാൻസാഫ് പൊലീസും ചേർന്ന് പിടികൂടി. അടൂർ നെല്ലിമൂട്ടിൽപടിയിൽ വച്ച് ചെറു പൊതികളാക്കി വില്പന നടത്താൻ കൊണ്ടുവന്നതാണ് കഞ്ചാവ്. ഷാജഹാൻ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതിയാണ്.
ജില്ലാ നർകോട്ടിക് സെൽ ഡിവൈ എസ്. പി ജെ. ഉമേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.