കോന്നി : തണ്ണിത്തോട് - കോന്നി റോഡിലെ പൈയനാമൺ പഴയ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ടിപ്പർ ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അടുകാട്ടിലെ പാറമടയിൽ നിന്ന് ഇറക്കം ഇറങ്ങിവന്ന ടിപ്പർ ലോറി ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് പഴയ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വച്ച് നിയന്ത്രണം വിടുകയായിരുന്നു. റോഡിൽ മറ്റ് വാഹനങ്ങൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ല. ഇതേ സ്ഥലത്ത് മുൻപ് ആറ് തവണ ടിപ്പർ, ടോറസ് ലോറികൾ മറിഞ്ഞിട്ടുണ്ട്.