കോന്നി: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് പത്തനംതിട്ട യൂണിയൻ പുനഃസംഘടിപ്പിച്ചു. കോന്നി ശ്രീനാരായണ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗം യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റൻസ് സെക്രട്ടറി ടി.പി സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി.കെ പ്രസന്നകുമാർ, എസ്.സജിനാഥ്, പി.വി രണേഷ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ- ഓർഡിനേറ്റർ കെ.ആർ സലീലനാഥ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീലാ രവി, സെക്രട്ടറി സരളാ പുരുഷോത്തമൻ, യൂത്ത് മുവ്മെന്റ് കേന്ദ്ര സമിതി ജോയിന്റ് സെക്രട്ടറി ശ്രീജു സദൻ എന്നിവർ സംസാരിച്ചു. യൂത്ത് മൂവ്മെന്റ് യൂണിയൻ അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളായി ഗോകുൽ കൃഷ്ണൻ ( ചെയർമാൻ ), സൂരജ് ടി. പ്രകാശ് ( വൈസ് ചെയർമാൻ ), ആനന്ദ് പിരാജ് (കൺവീനർ ), അഖിൽ എസ്, അരുൺ.എസ് (ജോയിൻ കൺവീനർമാർ ), ആര്യ പ്രസാദ്, ജിത്തു പ്രകാശ്, കാർത്തിക്ക്, കശ്യപ്, സിദ്ധാർഥ് സുമേഷ്, അമൃത് സോമരാജൻ, അഭിരാജ് വി,ആർ, ജഗത്നാഥ് എം,എസ്, വിശാഖ്, അമൽ പി,എസ്, അശ്വിൻ ജയകുമാർ, ഗോകുൽ പി, പ്രമോദ്, ശ്രീഹരി സി, അയ്യപ്പദാസ്, അക്ഷയ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.