പത്തനംതിട്ട: കേരള വനം വന്യജീവി വകുപ്പ് പത്തനംതിട്ട സോഷ്യൽ ഫോറസ്റ്ററി ഡിവിഷന്റെയും മെഴുവേലി പത്മനാഭോദയം ഹയർ സെക്കൻഡറി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ വനമഹോത്സവവും പരിസ്ഥിതി ബോധവത്ക്കരണ ക്ലാസും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് സജി വട്ടമോടി അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജോർജുകുട്ടി.സി, ഹെഡ്മിസ്ട്രസ് പ്രശോഭ.ടികെ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ബി. രാഹുൽ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി ടോണി, റാന്നി റെയിഞ്ച് ഓഫീസർ ഹുബൈബ് .ആർ, എസ്.എൻ ട്രസ്റ്റ് ലോക്കൽ കമ്മിറ്റി കൺവീനർ സുരേഷ് പൊട്ടന്മല, സ്‌കൂൾ പ്രിൻസിപ്പൽ ശോഭ പണിക്കർ, ഫോറസ്റ്ററി ക്ലബ് കൺവീനർ നിഷ എം.എസ് എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി പ്രവർത്തകൻ എസ്.രാജശേഖരവാര്യർ ക്ലാസ് നയിച്ചു. സ്‌കൂൾ പരിസരത്തും ക്ഷേത്ര കോമ്പൗണ്ടിലും വൃക്ഷത്തൈകൾ നട്ട് ഫോറസ്റ്റ് ക്ലബിന്റെ പ്രവർത്തനം ആരംഭിച്ചു.