nss
തട്ടയിൽ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂളിലെ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന നിയമ ബോധവൽകരണ റാലി കൊടുമൺ എസ്.എച്ച്.ഒ പ്രവീൺ ഫ്ളാഗ് ഓഫ് ചെയ്യുന്നു.

പത്തനംതിട്ട: തട്ടയിൽ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ നിയമ ബോധവത്കരണ റാലി നടത്തി. കൊടുമൺ എസ്.എച്ച്.ഒ പ്രവീൺ ഫ്ളാഗ് ഓഫ് ചെയ്തു. ജി. ഹരികൃഷ്ണൻ, എ.സി.പി.ഒ ദേവി. എസ്. നായർ , ഹരി ഗോവിന്ദ്, അൻസാ മേരി വിൽസൺ എന്നിവർ പങ്കെടുത്തു. പുതിയ നിയമങ്ങൾ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് റാലി സംഘടിപ്പിച്ചത്.