പത്തനംതിട്ട: വൈദ്യുതി ബോർഡിന്റെ ഇലക്ട്രിക്കൽ സുരക്ഷാ വാരാചരണം സമാപിച്ചു. ഈ വർഷത്തെ വാരാചരണത്തിന്റെ പ്രധാന പ്രമേയം സുരക്ഷ സ്കൂളിൽ നിന്ന് ആരംഭിക്കുന്നു എന്നായിരുന്നു. പത്തനംതിട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നടന്ന സമാപനപരിപാടി സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ ബിനു ജി.കൃഷ്ണൻ സുരക്ഷാ സന്ദേശം നൽകി. സുരക്ഷാ ബോധവത്കരണ റാലി അദ്ദേഹം ഫ്ളാഗ് ഒഫ് ചെയ്തു. പത്തനംതിട്ട, കുമ്പഴ, കോന്നി, വകയാർ ഇലക്ട്രിക്കൽ സെക്ഷൻ അസി. എൻജിനീയർമാരായ അൻഷാദ്, ലിജോ, അശ്വിനികുമാർ, സുധീഷ് എന്നിവരും ജീവനക്കാരും കരാർ തൊഴിലാളികളും പങ്കെടുത്തു.