പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് എ.ഡി.എസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പാലിയേറ്റിവ് കെയറിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ നിർവഹിച്ചു. വാർഡ് മെമ്പർ എം.കെ.മനോജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത് വോളന്റിയർമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ നിഖിൽ ചെറിയാൻ, കുഞ്ഞന്നാമ്മ, ആനന്ദവല്ലിയമ്മ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ്.ആദില, എ.ഡി.എം.സി ബിന്ദു രേഖ, സി.ഡി.എസ് ചെയർപേഴ്‌സൺ ബിന്ദു അനിൽ, സി.ഡി.എസ് അംഗങ്ങളായ അനിൽ, എ.ഡി.എസ് പ്രസിഡന്റ് ത്രേസ്യാമ്മ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.