പത്തനംതിട്ട : പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കെ പി സി സി അംഗം പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബു മണ്ണടി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എസ്.വിനോദ് കുമാർ, എം.വി.തുളസീരാധ, സംസ്ഥാന കമ്മിറ്റി അംഗം ബിജു ശാമുവേൽ, ബി.പ്രശാന്ത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ജി.ജയകുമാർ, എസ്.കെ.സുനിൽ കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി വിഷ്ണു സലിംകുമാർ, ഡി.ഗീത , വിനോദ് മിത്രപുരം, അനിൽകുമാർ, ജോസ് ഫിലിപ്പ്, എസ്.പ്രേം, അബു കോശി, നൗഫൽ ഖാൻ, ദിലീപ് ഖാൻ, അനു കെ.അനിൽ, ദർശൻ ഡി.കുമാർ, സുനിൽ വി.കൃഷ്ണൻ, ജിഷ്ണു.ജെ, അൽ അമീൻ, ഷെബിൻ വി.ഷെയ്ക്ക് എന്നിവർ പ്രസംഗിച്ചു.