പത്തനംതിട്ട: കേന്ദ്രീയ വിശ്വകർമ്മ സഭയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. ക്യാഷ് അവാർഡ് വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ജി വിശ്വനാഥൻ ആചാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ. വെങ്കടാചലം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. എൻ മോഹൻദാസ്, രക്ഷാധികാരി ഒ. എൻ പരമേശ്വരൻ, വൈസ് പ്രസിഡന്റ് എസ്. ഗോവിന്ദരാജ്, ജോ.സെക്രട്ടറി ആർ. ബൈജു, ആറന്മുള സുരേഷ് കുമാർ, ഖജാൻജി പി. പി മുരളി, എസ് സുമ എന്നിവർ പ്രസംഗിച്ചു. മഹിളാ സമാജം സംസ്ഥാന പ്രസിഡന്റായി എസ്.സുമ, സെക്രട്ടറിയായി ലേഖ, ഖജാൻജിയായി സുനിത എന്നിവരെ തിരഞ്ഞെടുത്തു. പത്തനംതിട്ടയിൽ റോയൽ ഫീൽഡ് ബുള്ളറ്റ് മോട്ടോർസൈക്കിളിന്റെ മെക്കാനിക്കായി ജോലി ചെയ്യുന്ന സുനിതയെ ആദരിച്ചു.