മാന്നാർ: മാന്നാർ എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവന്റെ 170​ാമത് ജയന്തി ആഘോഷം ആഗസ്റ്റ് 18, 19,20 തീയതികളിൽ നടത്താൻ യൂണിയൻ നേതൃയോഗം തീരുമാനിച്ചു. 18 ന് യൂണിയൻ പരിധിയിലെ മുഴുവൻ ശാഖാ അംഗങ്ങളേയും പങ്കെടുപ്പിച്ച് മെഗാ തിരുവാതിര മത്സരം 68​ാം കുട്ടംപേരൂർ ശാഖ ഓഡിറ്റോറിയത്തിൽ നടത്തും. 19ന് യൂത്ത്മൂവ്‌മെന്റ് യൂണിയന്റെ നേതൃത്വത്തിൽ ഗുരുദേവ ജയന്തി സന്ദേശയാത്ര യൂണിയനിലെ മുഴുവൻ ശാഖകളും സന്ദർശിച്ച് സ്വീകരണങ്ങൾ ഏറ്റുവാങ്ങും. 20ന് ചതയ ദിനത്തിൽ 28 ശാഖകളിലും ഭക്തിനിർഭരമായ ചടങ്ങുകളോടുകൂടിയ വിശേഷാൽ പൂജ, ഹവനം, പ്രഭാഷണം, സമൂഹസദ്യ, ഘോഷയാത്ര, ദീപാരാധന, ദീപക്കാഴ്ച വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്‌മെന്റിന്റെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. യൂണിയൻ ചെയർമാൻ കെ.എം ഹരിലാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ അഡ്.കമ്മിറ്റിയംഗങ്ങളായ പി.ബി സൂരജ്,ഹരിപാലമൂട്ടിൽ, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ,പുഷ്പ ശശികുമാർ, അനിൽകുമാർ ടി.കെ, രാജേന്ദ്രപ്രസാദ് അമൃത, മേഖലാ ചെയർമാൻമാരായ കെ.വിക്രമൻ ദ്വാരക, ബിനു ബാലൻ, സുധിൻ പാമ്പാല, കെ.വിശ്വനാഥൻ, കൺവീനർമാരായ സുധാകരൻ സർഗം, രവി.പി.കളിയ്ക്കൽ, എം.ഉത്തമൻ നിത്യ നിവാസ്, പി. മോഹനൻ വനിതാ സംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്‌സൺ ബിനി സതീശൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ ചെയർപേഴ്‌സൺ വിധു വിവേക്, കൺവീനർ ബിനു രാജ് എന്നിവർ പ്രസംഗിച്ചു. യൂണിയൻ കൺവീനർ സ്വാഗതവും യൂണിയൻ അഡ്.കമ്മിറ്റിയംഗമായ രാജേന്ദ്രപ്രസാദ് അമൃതയും പറഞ്ഞു.