തിരുവല്ല: ഓർത്തഡോക്സ് സഭയുടെ മദ്ധ്യപൂർവ ദേശത്തിലെ പുരാതന ദേവാലയമായ കുവൈറ്റ് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി ദേവാലയത്തിന്റെ നവതി ആഘോഷങ്ങളുടെ മഹാസംഗമം നാളെ പരുമല പള്ളിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഏഴിന് കുർബാന, തുടർന്ന് പതാക ഉയർത്തും. 11ന് നടക്കുന്ന പൊതുസമ്മേളനം കൽക്കട്ടാ ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് ഉദ്ഘാടനം ചെയ്യും. ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുഗ്രഹപ്രഭാഷണം നടത്തും. ഡോ.ജോസഫ് മാർ ദിവന്യാസിയോസ്, എബ്രഹാ മാർ സെറാഫിം. കൊടികുന്നിൽ സുരേഷ് എം.പി,ചാണ്ടി ഉമ്മൻ എം.എൽ.എ, ഫാ.തോമസ് വർഗീസ് അമയിൽ, റോണി വർഗീസ്, അഡ്വ.ബിജു ഉമ്മൻ എന്നിവർ പ്രസംഗിക്കും. ഫാ.പി.ജെ.ഏബ്രഹാം, ഭാരവാഹികളായ ജോജി ജോൺ,പോൾ വർഗീസ്, നൈനാൻ ചെറിയാൻ,ലിജോ കോശി,ഗ്രീൻ തോമസ്,ബാബു പുന്നൂസ്,ആരോൺ തോമസ്,ആകാശ് ബാബു, അഡ്വ.ബെന്നി ദാനിയേൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.