ഉള്ളന്നൂർ: കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി കേരളകൗമുദി നടപ്പാക്കുന്ന എന്റെ കൗമുദി പദ്ധതിക്ക് ഉള്ളന്നൂർ ഗവ.ദേവി വിലാസം എൻ. എസ്. എസ്. എൽ പി സ്‌കൂളിൽ തുടക്കമായി. സ്‌കൂൾ പി.ടി.എ വൈ. പ്രസിഡന്റ് റോയി അദ്ധ്യക്ഷത വഹിച്ചു. പത്രം സ്‌പോൺസറിൻമാരിൽ ഒരാളായ അജിത് കുമാർ സ്‌കൂൾ പ്രധാന അദ്ധ്യാപിക ഇൻ​ചാർജ് ശോഭന രാഘവന് കേരളകൗമുദി ദിനപത്രം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ എസ്.എ​സ്. ജി.ചെയർമാനും കുളനട ഗ്രാമ പഞ്ചായത്ത് അംഗവുമായ ബിജു പരമേശ്വരൻ, കേരളകൗമുദി സെയിൽസ് എക്‌സിക്യൂട്ടിവ് സി.കെ. രാജേന്ദ്രപ്രസാദ്, ആർട്ടിസ്റ്റ് ഉൻമേഷ് പൂങ്കാവ്, എഴുത്തുകാരി ആതിര ചന്ദ്ര, എസ്. എ​സ്.ജി.വൈസ് ചെയർമാൻ പ്രൊഫ. വിജയകുമാർ കൃഷ്ണപിള്ള, സ്‌കൂൾ അദ്ധ്യാപികമാരായ മഞ്ജു .എം ജെ, പ്രവീണ, മഞ്ജു ഗോപിനാഥ് എന്നിവർ സംസാരിച്ചു. പ്രധാന അദ്ധ്യാപിക ഇൻ​ചാർജ ശോഭന രാഘവൻ സ്വാഗതവും അദ്ധ്യാപകൻ ഷൈജു.എസ് നന്ദിയും പറഞ്ഞു. അനിൽകുമാർ വാസു, അഞ്ചു ആനന്ദ് ടീച്ചർ അജിത് കുമാർ എന്നിവർ ചേർന്നാണ് പത്രം സ്‌പോൺസർ ചെയ്തത്.