പത്തനംതിട്ട : ഗ്രാമീണ മേഖലയിലെ യാത്രാക്ലേശം അടിയന്തരമായി പരിഹരിക്കണമെന്ന് കേരള കോൺഗ്രസ് (ബി) ജില്ലാ നേതൃത്വയോഗം ആവശ്യപ്പെട്ടു.
ആഗസ്റ്റ് 24ന് തിരുവനന്തപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാസമ്മേളനം വിജയമാക്കാനും തീരുമാനമെടുത്തു. ജില്ലാ പ്രസിഡന്റ് മനോജ് മാധവശ്ശേരിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി കെ.ജി.പ്രേംജിത്ത് യോഗം ഉദ്ഘാടനം ചെയ്തു. ലിജോ ജോൺ, സത്യൻ കണ്ണങ്കര, മുരളീധരൻ നായർ, സുരേഷ് ബാബു, സാംകുട്ടി, ജോൺസൺ കൂടപ്പുരയിൽ, ബേബി തോട്ടത്തിൽ, മാത്യു ദാനിയേൽ, ആർ.ശ്രീകുമാർ, കെ.സുലോചനൻ, റോബിൻ കോന്നി, ചന്ദ്രമോഹൻ, മഞ്ജുമോൾ , പ്രീജ ശിവകുമാർ, രമ, തെള്ളിയൂർ ബാലകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.