പന്തളം: പൂഴിക്കാട് പീപ്പിൾസ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ ഇടപ്പള്ളി രാഘവൻ പിള്ള അനുസ്മരണ സമ്മേളനം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ലസിതാ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. പി.ജെ. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ഉണ്ണികൃഷ്ണൻ പൂഴിക്കാട് അനുസ്മരണ പ്രഭാഷണംനടത്തി. പി.കെ. ചന്ദ്രശേഖരൻ പിള്ള, വി.ഹരീഷ് കുമാർ, എം.കെ. മുരളീധരൻ, കെ. തമ്പാൻ, എൻ. പ്രദീപ്കുമാർ, റ്റി.ശിവൻകുട്ടി. ലൈബ്രേറിയൻ റ്റി.വി. വിമല എന്നിവർ പ്രസംഗിച്ചു.