തിരുവല്ല : കവിയൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കും നൂറുശതമാനം വിജയംനേടിയ വിദ്യാലയങ്ങൾക്കും പുരസ്കാരം നൽകി അനുമോദിച്ചു. ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വിജയം കൈവരിച്ചവരെ മാത്രമല്ല പരാജയപ്പെട്ടവരെ കൂടി കണ്ടെത്തി അവരെ വിജയികളാക്കി മാറ്റുവാനുള്ള പ്രവർത്തനം കൂടി പഞ്ചായത്ത് ഏറ്റെടുക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട എൽ.എസ്.ജി.ഡി ജോ.ഡയറക്ടർ രശ്മിമോൾ കെ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ ലതാകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി എ.ഗോപി, ജനപ്രതിനിധികളായ ശ്രീകുമാരി രാധാകൃഷ്ണൻ, റെയ്ച്ചൽ വി.മാത്യു, ജോസഫ്ജോൺ, റിമി ലിറ്റി, ലിൻസി മോൻസി, സിന്ധു വി.എസ്, പ്രവീൺ ഗോപി, സിന്ധു ആർ.സി.നായർ, അനിതാസജി, രാജശ്രീ കെ.ആർ. വിവിധ സ്കൂൾ പ്രതിനിധികളായ ഫാ.വർഗീസ് കണ്ടത്തിൽ, എൻ.ആർ.ജി.എസ് പിള്ള, പ്രിൻസമ്മ ജോസഫ്, പ്രസന്നകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സാം കെ.സലാം, അസി.സെക്രട്ടറി അനീഷ് കുമാർ, ബി.ആർ.സി കോർഡിനേറ്റർ പരമേശ്വരൻ പോറ്റി എന്നിവർ സംസാരിച്ചു.