കാരയ്ക്കാട് : വീടുകൾ കേന്ദ്രീകരിച്ച് മോഷണ സംഘം വിലസുന്നതായി നാട്ടുകാരുടെ പരാതി. ഹൈസ്കൂൾ ഗ്രൗണ്ടിന്റെ സമീപവീട്ടിൽ മോഷണസംഘം എന്ന് സംശയിക്കുന്ന രണ്ടു പേർ വീടിനുള്ളിലേക്ക് ടോർച്ച് അടിച്ചതായിരുന്നു ഇന്നലത്തെ സംഭവം. വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈസ്കൂളിലെ ഓഫീസ് മുറികൾ കുത്തിതുറന്ന്

പണം മോഷ്ടിച്ചിരുന്നു. മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ചില ദിവസങ്ങളിൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ രാത്രിയിൽ സംശയ സാഹചര്യത്തിൽ അപരിചിതരെ കാണാറുണ്ടന്നും സമീപവാസികൾ പറഞ്ഞു. പ്രദേശത്ത് പൊലീസ് നൈറ്റ്പട്രോളിംഗ് കാര്യക്ഷമമാക്കണമെന്നും ജനങ്ങൾ നേരിടുന്ന ഭീതി ഒഴിവാക്കുവാനുമുള്ള നടപടികൾ എടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.