03-anandaraj
കേരള യൂണിവേഴ്‌സിറ്റി എം എ ഇക്കണോമിക്‌സിന് ഒന്നാം റാങ്ക് നേടിയ ചെങ്ങന്നൂർ എസ് എൻ കോളേജ് വിദ്യാർത്ഥിനി അമലുവിനെ ചെങ്ങന്നൂർ എസ് എൻ ട്രസ്റ്റ് ആർ ഡി സി ചെയർമാൻ ഡോ.ഏ.വി ആനന്ദരാജ് അനുമോദിക്കുന്നു.

ചെങ്ങന്നൂർ: എസ്.എൻ കോളേജിൽ നടന്ന വിജ്ഞാനോത്സവം എസ്.എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം ഡോ.ഏ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ആർ.ഡി.സി കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശ് മുഖ്യാഅതിഥിയായി. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.അൻജു കെ.എസ് ആമുഖ പ്രസംഗം നടത്തി. എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ബി.ലേഖ.എൻ വിനയചന്ദ്രൻ , സ്മിത ശശിധരൻ, ഡോ.വേണു എസ്. പ്രേംജിത്ത് ലാൽ. അനഘ എസ്.ബി. ഡോ.രശ്മി.ആർ എന്നിവർ സംസാരിച്ചു. എം.എ ഇക്കണോമിക്‌സിന് ഒന്നാം റാങ്ക് നേടിയ അമലുവിനേയും ഉന്നത വിജയം നേടിയ മറ്റ് വിദ്യാർത്ഥികളേയും
ചടങ്ങിൽ ആദരിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോളേജിന് പുതിയ ബ്ലോക്ക് നിർമ്മിക്കുന്നതിന് നാല് കോടി രൂപ അനുവദിച്ച എസ്.എൻ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സമ്മേളത്തിൽ അഭിനന്ദനവും ആദരവും അർപ്പിച്ചു.