പത്തനംതിട്ട: മലയാള കലാകാരന്മാരുടെ സംഘടനയായ നന്മ നേതൃത്വത്തിൽ സർഗോത്സവം 20, 21 തീയതികളിൽ അടൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംഗീതം, നൃത്തം ,ചിത്രകല, നാടകം, നാടൻപാട്ട് ,മിമിക്രി, മോണോ ആക്ട്, കഥാപ്രസംഗം, സാഹിത്യം തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. വ്യക്തിഗത ഇനമായും ഗ്രൂപ്പ് ഇനങ്ങളായും മത്സരങ്ങൾ ഉണ്ടാകും. 20ന് രാവിലെ പത്തിന് അടൂർ കോ- ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിൽ സർഗോത്സവം സംസ്ഥാന പ്രസിഡന്റ് സേവ്യർ പുൽപ്പാട് നിർവഹിക്കും. ജില്ലാ പ്രസിഡന്റ് വിനോദ് മുളമ്പുഴ അദ്ധ്യക്ഷത വഹിക്കും.
21ന് വൈകിട്ട് 3.30ന് സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ബുദ്ധ ആർ.വിജയൻ, ജില്ലാ പ്രസിഡന്റ് വിനോദ് മുളമ്പുഴ, ജില്ലാ സെക്രട്ടറി അടൂർ രാജേന്ദ്രൻ, ട്രഷറർ കരുണാകരൻ പരുത്യാനിക്കൽ, മേഖല സെക്രട്ടറി വിജുകുട്ടി തുടങ്ങിയവർ പങ്കെടുത്തു.