ചെങ്ങന്നൂർ : പമ്പാനദി​യി​ൽ കാണാതായ ചെറിയനാട് ഇടമുറി സുനിൽ ഭവനത്തിൽ സുനിൽ കുമാറിന്റെ (50) മൃതദേഹം കണ്ടെത്തി​. ഇന്നലെ

വൈകിട്ട് 4 മണിയോടെ വീയപുരം തടി ഡിപ്പോയ്ക്ക്ക്ക് സമീപമാണ് മൃതദേഹം കണ്ടത്.

അഞ്ചു ദിവസമായി ഫയർ ഫോഴ്സും ദേശീയ പ്രതിരോധ

സേനയും സുനിലിനായി പമ്പാനദിയിൽ നടത്തി​വന്നിരുന്ന തെരച്ചിൽ തിങ്കളാഴ്ച

അവസാനിപ്പിച്ചിരുന്നു. തിങ്കളാഴ്ച മാന്നാർ പന്നായി പാലത്തിൽ നിന്ന് നദിയിലേക്ക് ചാടി​യ യുവതി​ക്കായുള്ള തെരച്ചി​ലി​ലാണ് സുനിലിന്റെ മൃതദേഹം കണ്ടത്.

ഭാര്യയുടെ പേരു കൊത്തിയ മോതിരം തിരിച്ചറിയാൻ സഹായകമായി​.

മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.