കൊടുമൺ: കൊടുമൺ മണ്ഡലം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഫുൾ പ്ലസ് കിട്ടിയ കുട്ടികളെയും എം.ബി.ബി.എസിന് റാങ്ക് നേടിയ ഡോ.ഗൗരി ബാഹുലേയനെയും അനുമോദിച്ചു. മഹിളാകോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലാലിജോൺ ഉദ്ഘാടനം ചെയ്തു. വനിതാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലാലിസുദർശൻ അദ്ധ്യക്ഷ
ത വഹിച്ചു. പന്തളം ബ്ലോക്ക് പ്രസിഡന്റ് സക്കറിയ വർഗീസ്, സെക്രട്ടറി കെ.സുന്ദരേശൻ, മണ്ഡലം പ്രസിഡന്റ് അനിൽ കൊച്ചുമുഴിക്കൽ, അങ്ങാടിക്കൽ വിജയകുമാർ, അജി രണ്ടാംകുറ്റിയിൽ, യശോധമോഹാൻദാസ്, അനില ഉദയൻ, മുല്ലൂർ സുരേഷ്, എ.ജി ശ്രീകുമാർ, പ്രൊഫ.ജോർജ് വർഗീസ്, രേവമ്മ വിജയൻ, ജോസ് പല്ലുവാതുക്കൻ, സിന്ധു, ഉമാദേവി, ബിജു,പുഷ്പ ജോമോൻ തുടങ്ങിയവർ പ്രസംഗിച്ചു.