kuzhi-
പുതുക്കുളം ജംഗ്ഷനിലെ കുഴി

കോന്നി: അട്ടച്ചാക്കൽ- കുമ്പളാം പൊയ്‌ക റോഡിലെ പുതുക്കുളം ജംഗ്ഷനിലെ കുഴി അടയ്ക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. മാസങ്ങൾക്കു മുമ്പ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടിയാണ് കുഴിയും വെള്ളക്കെട്ടും ഉണ്ടായത്. മൂന്നു റോഡുകൾ ചേരുന്നജംഗ്ഷനാണിത്. . രാത്രികാലങ്ങളിൽ കുഴിയറിയാതെ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട്. അപകടസൂചനയായി ചുവന്ന തുണി കമ്പിൽ കുത്തി നിറുത്തിയിരിക്കുകയാണ് നാട്ടുകാർ. പൈപ്പ് ലൈൻ പൊട്ടി റോഡിലൂടെ വെള്ളം ഒഴുക്കും വർദ്ധിച്ചിട്ടുണ്ട്.