മല്ലപ്പള്ളി : കേരളത്തിലെ 14216 റേഷൻകട ഉടമകൾ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ 8, 9 തീയതികളിൽ കടകൾ അടച്ച് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്​ഡപത്തിൽ രാപകൽ സമരം നടത്തുന്നു. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്​കരിക്കുക, കെ.ടി.പി.ഡി. എസ്. ആക്ട് പരിഷ്‌കരിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, കൊവിഡുകാലത്ത് വിതരണം ചെയ്ത കിറ്റിന്റെ കമ്മിഷൻ കോടതിവിധി അനുസരിച്ച് വിതരണം ചെയ്യുക, റേഷൻ വ്യാപാരികളെ ആരോഗ്യ ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരത്തിന്റെ മുന്നോടിയായി ഇന്ന് ജില്ലാ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ട്രേറ്റ് പടിക്കലും നാളെ താലൂക്ക് കോർഡിനേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ താലൂക്ക് സപ്ലൈ ഓഫീസിനു മുൻപിലും പ്രതിഷേധ സമരം നടത്തുന്നതാണെന്ന് ജില്ലാ കോർഡിനേഷൻ കമ്മിറ്റി നേതാക്കളായ എസ്.മുരളീധരൻ നായർ, തോമസ് വറുഗീസ് അടൂർ എന്നിവർ അറിയിച്ചു.