vidhya

പത്തനംതിട്ട : സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ (രണ്ടു പേരും/ ആരെങ്കിലും ഒരാൾ) ഗവൺമെന്റ് / എയ്ഡഡ് സ്‌കൂൾ, കോളജ് തലങ്ങളിൽ പഠിക്കുന്ന മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന വിദ്യാകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായവർ ഓഗസ്റ്റ് 31 നകം ആവശ്യമായ രേഖകൾ സഹിതം ഓൺലൈനായി സുനീതി പോർട്ടൽ മുഖേന പത്തനംതിട്ട ജില്ല സാമൂഹ്യനീതി ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. മുൻ വർഷം പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിച്ചിരുന്നവർ സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള മാനദണ്ഡപ്രകാരം സ്‌കൂൾ സർട്ടിഫിക്കറ്റ് സമർപ്പിക്കണം.