പത്തനംതിട്ട : ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എൻ.എസ്.എസ് , എൻ.സി.സി, എസ്.പി.സി യൂണിറ്റുകളെ ആദരിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് നടപ്പാക്കി വരുന്ന സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും മറ്റ് പ്രവർത്തനങ്ങളിലും സഹായിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനത്തിനു പുറത്ത് ഭിന്നശേഷിക്കാർക്കും അവർക്കായി നടപ്പാക്കുന്ന മെഡിക്കൽ ക്യാമ്പ് പോലുള്ള വിവിധ പരിപാടികൾക്കും സഹായംനൽകുന്ന ജില്ലയിലെ മികച്ച മൂന്ന് എൻ.എസ്.എസ് /എൻ.സി.സി/ എസ്.പി.സി യൂണിറ്റിന് അവാർഡ് നൽകും. തിരഞ്ഞെടുക്കപ്പെടുന്ന യൂണിറ്റിന് ക്യാഷ് അവാർഡും പ്രശംസാ പത്രവും മെമന്റോയും നൽകും.വിവരങ്ങൾക്ക് : ജില്ലാ സാമൂഹ്യനീതി ഓഫീസർ, ജില്ലാ സാമൂഹ്യനീതി ഓഫീസ്, മണ്ണിൽ റീജൻസി ബിൽഡിംഗ്, പത്തനംതിട്ട.