peringand

അടൂർ : ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള കരിയർ ഗൈഡൻസ് ശില്പശാല പെരിങ്ങനാട് ടി.എം.ജി ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം ജി.ശ്രീനാദേവിക്കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി സലിം പി.ചാക്കോ അദ്ധ്യക്ഷതവഹിച്ചു. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ജി.പൊന്നമ്മ , പ്രിൻസിപ്പൽ സുമിനാ കെ.ജോർജ് , ഹെഡ്മാസ്റ്റർ കെ.കൃഷ്ണകുമാർ, പി.ടി.എ പ്രസിഡന്റ് സുഭാഷ് വാസുദേവൻ, ജില്ലാ വൈസ് പ്രസിഡന്റ് ആർ.അജിത്കുമാർ, ജില്ലാ ട്രഷറാർ എ.ജി.ദീപു, എക്‌സിക്യൂട്ടിവ് അംഗം കെ.ജയകൃഷ്ണൻ , സുമാനരേന്ദ്ര, എസ്.മീരാസാഹിബ്, ആർ.രാജേഷ്, ജോസഫ് സെലിൻ , ആർ.അനിൽകുമാർ, എൽ.ലക്ഷ്മി എന്നിവർ പ്രസംഗിച്ചു. ഡോ.രോണി ജെയിൻ രാജു ക്ളാസെടുത്തു.