accident-
അപകടത്തിൽപെട്ട കാർ

റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വാളിപ്ലാക്കൽ പടിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 9 ന് പത്തനംതിട്ട ഭാഗത്തേക്ക് പോകുകയായിരുന്ന ഉടുമ്പുംചോല സ്വദേശികൾ സഞ്ചരിച്ച കാറാണ് അപടകത്തിൽ പെട്ടത്. വളവിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. യാത്രക്കാരെ ചെറിയ പരിക്കുകളോടെ തിരുവല്ല സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. മതിലിനും കേടുപാടുകളുണ്ട്. റോഡ് നിർമ്മാണത്തിലെ അപാകതകളാണ് മിക്ക അപകടങ്ങൾക്കും കാരണമെന്നു നാട്ടുകാർ ആരോപിച്ചു.