കോന്നി: ചെങ്ങറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അനധികൃത പാറഖനനം അവസാനിപ്പിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗം ജോയ്സ് ഏബ്രഹാം യോഗം ഉദ്ഘാടനം ചെയ്തു. ബാബു പി.എ അദ്ധ്യക്ഷത വഹിച്ചു. എം.ഒ.ഈപ്പൻ, ഏബ്രഹാം വാഴയിൽ, തോമസ് മാത്യു, അനിൽ ചെങ്ങറ, സുരേഷ് ബാബു, എം.ടി.ജേക്കബ്, റോബിൻ കാരാവള്ളിൽ, ബിനോജ് കുഴിക്കാംതടം, സജിത് സോമരാജൻ, ജോഷി കാരാവള്ളിൽ, ദീപേഷ് വിശ്വൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി ജോയ്സ് ഏബ്രഹാം (രക്ഷാധികാരി ) ബാബു. പി.എ (ചെയർമാൻ), ജോഷി കാരാവള്ളിൽ (കൺവീനർ) എന്നിവരടങ്ങുന്ന 51 അംഗ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.