തിരുവല്ല : വായനപക്ഷാചരണത്തോടനുബന്ധിച്ചു കാവുംഭാഗം ഗവ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളെ വായനശാലയിലേക്ക് ആകർഷിക്കുന്നതിനായി കാവുംഭാഗം ജനകീയ വായനശാല ലൈബ്രറിയിൽ പുസ്തക പ്രദർശനം നടത്തി. 106 വിദ്യാർത്ഥികളും 6 അദ്ധ്യാപകരും പങ്കെടുത്തു. പ്രസിഡന്റ് സി.കെ.ബാലകൃഷ്ണപിള്ള ഉദ്‌ഘാടനം ചെയ്തു. വാർഡ് കൗൺസിലർ മറിയാമ്മ മത്തായി, വായനശാല എക്സിക്യൂട്ടീവ് അംഗം മത്തായി, സെക്രട്ടറി കെ.രാധാകൃഷ്ണൻ, വിഷ്ണു എന്നിവർ സംസാരിച്ചു.